Flash News

അടിയന്തരാവസ്ഥാ ഭീകരതക്ക് 43 വര്‍ഷം

അടിയന്തരാവസ്ഥാ ഭീകരതക്ക് 43 വര്‍ഷം
X


പിസി അബ്ദുല്ല
കോഴിക്കോട്: രാജ്യത്ത് ജനാധിപത്യവും മൗലികാവകാശങ്ങളും അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ ഭീകരസ്മരണകള്‍ക്ക് ഇന്ന് 43 ആണ്ട്. 1975 ജൂണ്‍ 25നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി രാജ്യത്ത് ആഭ്യന്തരാടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
21മാസം നീണ്ട ആ കറുത്ത ദിശങ്ങളില്‍ കേരളത്തിലടക്കം ഭരണകൂടങ്ങളും പോലിസും ഭീകരമായ അതിക്രമങ്ങളാണ് അഴിച്ചുവിട്ടത്. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ത്ത സംഘടകളെല്ലാം നിരോധിക്കപ്പെട്ടു. നേതാക്കള്‍ ജയിലിലായി.  കേരളത്തില്‍ കമ്മ്യൂണിസ്റ്റ് നേതാവ് സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിയെങ്കിലും ജനാധിപത്യ ധ്വംസനത്തിലും ഭരണകൂടപോലിസ് ഭീകരതയിലും അച്യൂതമേനോന്‍ സര്‍ക്കാര്‍ ഇന്ദിരാഗാന്ധിക്കു മുന്‍പില്‍ മുട്ടിലിഴഞ്ഞു. പ്രമാദമായ രാജന്‍ കേസുള്‍പ്പെടെയുള്ള പോലിസ് നരനായാട്ടുകള്‍ അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ 'സംഭാവന'കളാണ്.
രാജനെ പോലിസ് പിടിച്ചുകൊണ്ടുപോയി കാണാതായ സംഭവത്തില്‍ സി. അച്യുതമേനോനും കെ. കരുണാകരനുമടക്കമുള്ള ഭരണാധികാരികള്‍ ക്രൂരവും നിഷേധാത്മകവുമായാണ് പെരുമാറിയതെന്ന് രാജന്റെ പിതാവ് ഈച്ചരവാര്യരുടെ ഓര്‍മ്മപ്പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാതൃഭൂമി പത്രത്തിന്റെ കോഴിക്കോട്ടെ ഒരു ലേഖകന്‍ മലബാറിലെ ആഭ്യന്തര മന്ത്രിയായാണ് പ്രവര്‍ത്തിച്ചതെന്നും ആ ലേഖകന്‍ ചൂണ്ടിക്കാട്ടുന്നവരെയെല്ലാം പോലീസ് ഭീകരമായി വേട്ടയാടിയതായും 'ഒരച്ഛന്റെ ഓര്‍മക്കുറിപ്പു'കളില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it