Flash News

അടിയന്തരാവസ്ഥയുടെ ഇരകള്‍ക്ക് ബി.ജെ.പി സര്‍ക്കാരിന്റെ വക ആനുകൂല്യങ്ങള്‍

അടിയന്തരാവസ്ഥയുടെ ഇരകള്‍ക്ക് ബി.ജെ.പി സര്‍ക്കാരിന്റെ വക ആനുകൂല്യങ്ങള്‍
X
Emergency-India-

ന്യൂഡല്‍ഹി: 1975-77 കാലഘട്ടത്തില്‍ അടിന്തരാവസ്ഥ യുടെ ഇരകളായവര്‍ക്ക് ബി.ജെ.പി സര്‍ക്കാരിന്റെ വക ആനുകൂല്യങ്ങള്‍. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരാണ് അടിയന്തരാവസ്ഥ കാലത്ത് ജയിലിലടയ്ക്കപ്പെട്ടവര്‍ക്കും മറ്റ് പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നത്.  സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും  അവാര്‍ഡ് ജേതാക്കള്‍ക്കും നല്‍കുന്ന പരിഗണന ഇവര്‍ക്കു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇരകളായവര്‍ക്ക് പ്രത്യേക ഐഡന്റികാര്‍ഡുകള്‍ നല്‍കും.ഇവര്‍ക്ക് റോഡ് മാര്‍ഗ്ഗേനയുള്ള യാത്രകള്‍ക്ക് പ്രത്യേക ഇളവ് നല്‍കും. ബസ്സുകളിലും വോള്‍വോ ബസ്സുകളിലും യാത്രാനിരക്കില്‍ 75 ശതമാനം ഇളവ് നല്‍കും.

ഹരിയാനയില്‍ അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടവര്‍ ഏകദേശം 2,000 ആളുകള്‍ വരും. ഇതില്‍ 700 പേരുടെ വിവരങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കി കഴിഞ്ഞു. ഇവര്‍ നല്‍കുന്ന ഐഡിന്റികാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യും. അടിയന്തരാവസ്ഥ കാലത്ത് ജയിലിലടയ്ക്കപ്പെട്ടവര്‍ക്ക് ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നേരത്തെ പെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it