palakkad local

അടിയന്തരമായി മരം മുറിക്കാതെ ദേശീയപാത വികസിക്കില്ല

മണ്ണാര്‍ക്കാട്: റവന്യു വകുപ്പിന്റെ അലംഭവത്തിനു പുറമെ വനം വകുപ്പിന്റെ അനങ്ങപ്പാറ നയവും ദേശീയ പാത വികസനം വൈകിപ്പിച്ചു. റോഡ് വീതി കൂട്ടുന്നതിന് വേണ്ടി മുറിക്കേണ്ട മരങ്ങള്‍ മുറിക്കാത്തത് ടാറിങ് ജോലി തടസ്സപ്പെടുത്തി. നാട്ടുകല്‍ മുതല്‍ താണാവു വരെ രണ്ടായിരത്തി അഞ്ഞൂറിലേറെ മരങ്ങളാണു മുറിക്കാനുള്ളത്.
മുറിക്കേണ്ട മരങ്ങളുടെ സര്‍വെ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് മുമ്പ് വനം വകുപ്പിന് കൈമാറിയതാണ്. എന്നാല്‍ ഇതുവരെയും മരം മുറിച്ചിട്ടില്ല. ഇതോടെ ടാറിങ് അനന്തമായി നീളുകയാണ്. ഇനി മഴക്കാലം കൂടി ആവുന്നതോടെ റോഡു വികനസ പ്രവര്‍ത്തികള്‍ക്ക് ഉദേശിച്ച വേഗത ഉണ്ടാവില്ല. മുറിക്കേണ്ട മരങ്ങളുടെ മൂല്യ നിര്‍ണ്ണയം എട്ട് മാസം മുമ്പ് പൂര്‍ത്തിയാക്കിയതാണ്. എന്നിട്ടും മരം മുറി നടന്നില്ല. ഇക്കാര്യത്തില്‍ വനം വകുപ്പ് തികഞ്ഞ അലംഭാവവും അനാസ്ഥയുമാണ് കാണിക്കുന്നതെന്ന് വ്യാപക  പരാതി ഉയര്‍ന്നിട്ടുണ്ട്. താലൂക്ക് സഭയില്‍ ഇക്കാര്യം പലതവണ ചര്‍ച്ചയ്ക്ക് വന്നതാണ്. അപ്പോഴെല്ലാം ഉടന്‍ ശരിയാക്കുമെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കാറ്.
അടുത്ത യോഗത്തില്‍ വേറെ ഉദ്യോഗസ്ഥന്‍ വരുന്നതിനാല്‍ അദ്ദേഹവും ഇതേ മറുപടി ആവര്‍ത്തിക്കും.  നാട്ടുകല്ലില്‍ നിന്നുള്ള ടാറിങും നഗരത്തിലെ അഴുക്കുചാല്‍ നിര്‍മ്മാണവും ഒരു സമയം ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്.
അങ്ങനെയെങ്കില്‍ ടാറിങ് കുന്തിപ്പുഴയിലെത്തുമ്പോഴേക്ക് നഗരത്തിലെ അഴുക്കുചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമായിരുന്നു. ടാറിങ് തടസ്സമില്ലാതെ നടത്താനും കഴിയുമായിരുന്നു. അതേല്ലാം വനം, റവന്യു വകുപ്പുകള്‍ അട്ടിമറിച്ചു. വകുപ്പുകളുടെ നിരുത്തരവാദിത്തപരമായ സമീപനത്തിന് തടയിടാന്‍ ജനപ്രതിനിധികളാരും തയാറാവുന്നില്ലന്നതാണ് അതിലും വലിയ ഉദാസീനത.
Next Story

RELATED STORIES

Share it