Idukki local

അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി; പഠനോപകരണങ്ങളും പരീക്ഷാ പേപ്പറുകളും നശിപ്പിച്ചു

അടിമാലി: സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.ക്ലാസ് മുറികളില്‍ കയറിയ സാമൂഹിക വിരുദ്ധര്‍ മദ്യപിച്ച ശേഷം കുട്ടികളുടെ ബഞ്ചുകള്‍ മുറിയിലെ ട്യൂബ് ലൈറ്റുകള്‍ എന്നിവ അടിച്ചു തകര്‍ത്തു. കൂടാതെ കുട്ടികളുടെ പരീക്ഷയെഴുതിയ മൂല്യ നിര്‍ണയ പേപ്പറുകളും നശിപ്പിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന അടിമാലി ഫെസ്റ്റിന്റെ സമാപനത്തിനു ശേഷം കൂടിയ സംഘമാണ് അക്രമം നടത്തിയത്. സ്‌കൂളിലെ ഒന്നും, രണ്ടും ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന മുറികളിലായിരുന്നു മദ്യപ സംഘത്തിന്റെ പേക്കൂത്ത്.ഇന്നലെ രാവിലെ കുട്ടികളും അധ്യാപകരുമാണ് ക്ലാസ് മുറികള്‍ നശിച്ച നിലയില്‍ കണ്ടത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫെസ്റ്റ് നഗരിയില്‍ എത്തിയവരാണ് അക്രമത്തിനു പിന്നിലെന്ന് കണ്ടെത്തി.ഫെസ്റ്റ് സംഘാടകരെ വിവരമറിയിച്ചുവെങ്കിലും ഇവര്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.ഇതിനിടെ ചില രക്ഷ കര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.ഇവര്‍ സ്‌കൂള്‍ ജീവനക്കാരോട് തട്ടിക്കയറി.പൊതു പരിപാടികള്‍ക്ക് സ്‌കൂള്‍ വിട്ടു നല്‍കുമ്പോള്‍ സംഘാടകര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഇവിടെ ലംഘിച്ചതായും മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കം സജീവമാണ്.
Next Story

RELATED STORIES

Share it