Idukki local

അടിമാലി-മൂന്നാര്‍ റോഡില്‍ കൂറ്റന്‍ പാറയടക്കം റോഡിലേക്കു പതിച്ചു



അടിമാലി: അടിമാലികല്ലാര്‍ മൂന്നാര്‍ റോഡില്‍ കൂറ്റന്‍ പാറയടക്കം റോഡിലേക്ക് പതിച്ചെങ്കിലും അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് കല്ലാറിനു സമീപം മൂന്നാംമൈലില്‍ പാറക്കെട്ടില്‍ നിന്നും പാറ ഇടിഞ്ഞ് മണ്ണിനൊപ്പം റോഡില്‍ പതിച്ചത്. മൂന്നാറിലേക്കും തിരിച്ചുമുള്ള സഞ്ചാരികള്‍ കൂടുതലായി സഞ്ചരിക്കുന്ന റോഡാണിത്. ചില വാഹനങ്ങള്‍ ഇരുട്ടുകാനത്തു നിന്നും ആനച്ചാല്‍ വഴിയാണ് മൂന്നാറിലേക്ക് പോകുന്നത്. എന്നാല്‍ മൂന്നാറിലേക്കുള്ള വിദേശികള്‍ അടക്കമുള്ള കൂടുതല്‍ യാത്രക്കാരും കല്ലാര്‍, മാങ്കുളം, കുരിശുപാറ ഭാഗങ്ങളിലേക്കുള്ളവരെല്ലാം ഇതുവഴിയാണ് എത്തുന്നത്. പാറയിടിഞ്ഞ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലായിരുന്നു. ഈ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വീതി കൂട്ടുന്നതിനായി ചിലയിടങ്ങളില്‍ റോഡിന് സംരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാറയിടിഞ്ഞ ഭാഗത്തും വലിയ കല്‍കെട്ട് അടുത്തിടെ നിര്‍മ്മിച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് തടസമില്ലാതെ പോകാന്‍ കഴിയുന്നുണ്ട്. പക്ഷെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ടാറിങ് നടത്താത്തതിനാല്‍ കൂടുതല്‍ ഭാരവണ്ടികള്‍ ഇതുവഴി പോകുന്നത് സുരക്ഷിതമല്ല. മുന്‍പും ഇതേ മേഖലകളില്‍ വന്‍തോതില്‍ മണ്ണിടിച്ചിലും അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. മഴക്കാലമായതോടെ ഇതുവഴിയുള്ള സഞ്ചാരികള്‍ ഭീതിയിലാണ്.
Next Story

RELATED STORIES

Share it