Idukki local

അടിമാലി-കുമളി ദേശീയ പാതയ്ക്ക് 64 കോടി കൂടി അനുവദിച്ചു



തൊടുപുഴ: അടിമാലി - കുമളി ദേശീയപാത 185ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 64 കോടിരൂപ കൂടി കേന്ദ്രത്തില്‍ നിന്നും അനുവദിച്ചതായി അഡ്വ. ജോയ്‌സ്‌ജോര്‍ജ് എംപി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവും ഭരണാനുമതിയും കേന്ദ്ര ദേശീയപാതാ വിഭാഗം പുറത്തിറക്കി.  2017 - 18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 64 കോടി രൂപയുടെ കേന്ദ്രാനുമതിയായത്. കീരിത്തോടു മുതല്‍ നാരക്കാനം ഡബിള്‍കട്ടിംഗ് വരെയുള്ള ഭാഗം നവീകരിച്ച് ബിഎംബിസി ടാറിംഗ് പൂര്‍ത്തിയാക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയ്ക്കു കുറുകെ പുതിയ ദേശീയപാതയായി പ്രഖ്യാപിച്ച അടിമാലി - കുമളി ദേശീയ പാതയുടെ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടിരൂപ അനുവദിച്ചിരുന്നു. അടിമാലി മുതല്‍ കീരിത്തോടു വരെയും കുമളിയില്‍ നിന്ന് ആനവിലാസം - വള്ളക്കടവ് - വെള്ളയാംകുടി - കാല്‍വരിമൗണ്ട് - ഡബിള്‍കട്ടിംഗ് വരെയുള്ള ഭാഗം നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. 2016 ഡിസംബറില്‍ നിശ്ചിതസമയത്തു തന്നെനിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ്  64 കോടി രൂപ കൂടി ലഭിച്ചത്.
Next Story

RELATED STORIES

Share it