Flash News

അടിമാലിയില്‍ വെട്ടിക്കൊന്നത് സാമൂഹിക പ്രവര്‍ത്തകയും കൗണ്‍സിലറുമായ വനിതയെ

അടിമാലിയില്‍ വെട്ടിക്കൊന്നത് സാമൂഹിക പ്രവര്‍ത്തകയും കൗണ്‍സിലറുമായ വനിതയെ
X



അടിമാലി: അടിമാലിയില്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിയലില്‍ കണ്ടെത്തിയത് സാമുഹിക പ്രവര്‍ത്തകയും കൗണ്‍സിലറുമായ വനിതയെ. ഇരുമ്പുപാലം പതിനാലാംമൈല്‍ ചെരുവിളയില്‍ പുത്തന്‍വീട് സിയാദിന്റെ ഭാര്യ സെലീന(38)യെയാണ് വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മീന്‍കച്ചവടം നടത്തിയതിന് ശേഷം വീട്ടില്‍ വന്നപ്പോഴാണ് സെലീനയെ വീട്ടുമുറ്റത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പൊതുപ്രവര്‍ത്തനം നടത്തുന്ന സെലീനക്ക് വൈരാഗ്യക്കാര്‍ ഉളളതായും പറയപ്പെടുന്നു. എന്നാല്‍ സംഭവത്തേക്കുറിച്ച് ഇതേവരെ വ്യക്തത വന്നിട്ടില്ല. രാത്രി 9 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. സെലീന വിദ്യാര്‍ത്ഥികള്‍ക്കും മറ്റുളളവര്‍ക്കും കൗണ്‍സിലിംഗ് നടത്തുകയും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മക്കള്‍ അബ്ദുള്‍ റഫീക്,ആഷിഖ്. ഇരുവരും ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. സെലീനയും ഭര്‍ത്താവ് സിയാദും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മീന്‍ കച്ചവടത്തിന് പുറമെ ടാക്‌സി ഓട്ടോയും സിയാദ് ഓടിച്ചിരുന്നു. സിയാദിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അടിമാലി പൊലീസ് സംഭവസ്ഥലത്ത് ഉണ്ട്.

[related]
Next Story

RELATED STORIES

Share it