Idukki local

അടിമാലിയില്‍ ടെക്‌സ്‌റ്റൈസില്‍ മോഷണം

അടിമാലി: ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നടന്ന മോഷണത്തില്‍ 35,000 രൂപ നഷ്ടപ്പെട്ടു. ദേശീയപാതയോരത്തെ മണലേല്‍ എന്ന സ്ഥാപനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം. താഴ് തകര്‍ത്ത് അടത്തു കടന്ന് മേശ വലിപ്പിലെ പണം അപഹരിച്ച ശേഷം മറ്റൊരു താഴിട്ട് ഷട്ടര്‍ പൂട്ടിയ ശേഷമാണ് മോഷ്ടാവ് കടന്നുകളഞ്ഞത്
അടിമാലി എസ്.ഐ. ലാല്‍ സി ബേബിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും വിരലടയാള വിദഗ്ദരും പോലിസ് നായയും സ്ഥലത്തെത്തി .
Next Story

RELATED STORIES

Share it