അടിമാലിയില്‍ കഞ്ചാവ് വേട്ട;ഒരാള്‍ അറസ്റ്റില്‍
BY midhuna mi.ptk12 May 2018 1:26 PM GMT
X
midhuna mi.ptk12 May 2018 1:26 PM GMT
അടിമാലി: അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ഒരാള്‍ അറസ്റ്റില്‍. ഇരുമ്പുപാലം ചില്ലിത്തോട് കോളനിയില്‍ കാട്ടാഞ്ചേരി കുഞ്ഞുമോന്(അയ്യപ്പന്‍കുട്ടി 56)നെയാണ് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ റോയി ജയിംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 6 അടിയിലേറെ ഉയരമുളള 5 കഞ്ചാവ് ചെടികളാണ് സംഘം പിടികൂടിയത്.വിളവെടുത്താല്‍ വന്‍തുക ലഭിക്കുന്ന നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇത്. ജനവാസ കേന്ദ്രത്തില്‍ പുരയിടത്തില്‍ അതീവ രഹസ്യമായിട്ടാണ് കഞ്ചാവ് ചെടികള്‍ ഇയാള്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞമാസം ശല്യാംപാറയില്‍ നിന്നും എക്സൈസ് സംഘം കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.ഇതോടെ ജില്ലയിലെ വിവിധ മേഖലകളില്‍ കഞ്ചാവ് ചെടിയുടെ വ്യാപനം ഉണ്ടായിട്ടുണ്ടെന്നും ജില്ലയില്‍ കഞ്ചാവ് അത്യുത്പാദനത്തോടെ വളരുമെന്നതുമാണ് ഇവയുടെ കൃഷി വീണ്ടും സജീവമാകാന്‍ ഇടയാക്കിയിരിക്കുന്നത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT