thrissur local

അടാട്ട് അമ്പലംകാവ്- മുള്ളൂര്‍ റോഡ് യാഥാര്‍ഥ്യമാവുന്നു

അടാട്ട്: അടാട്ട് തോളൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അടാട്ട് ചാത്തന്‍ കോള്‍ കനാല്‍ ബ്രിഡ്ജ് അനുബന്ധ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ അനില്‍ അക്കര എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡ് അനുവദിച്ച 3.5 കോടി രൂപ ഉപയോഗിച്ച് സംസ്ഥാന പൊതു മരാമത്ത് വകുപ്പാണ് റോഡ് നിര്‍മ്മാണം നടത്തുന്നത്. മുള്ളൂര്‍ അടാട്ട് പ്രദേശങ്ങളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ഈ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വിവിധ കലപരിപാടികളുടെ മേന്മ കൊണ്ടും ചടങ്ങ് ഒരു ഉത്സവ പ്രതീതി സൃഷ്ടിച്ചു. ഉദ്ഘാടന ചടങ്ങില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലൈജു സി എടക്കളത്തൂര്‍, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഒ ചുമ്മാര്‍, തോളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് രാധ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുമ ഹരി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി വി കുരിയാക്കോസ്, പൊതു മരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജി, ജനപ്രതിനിധികളായ അനീഷ് മണാളത്ത്, ഷൈലജ ശ്രീനിവാസന്‍, സീന ഷാജന്‍, പി രാജേശ്വരന്‍, എ സതീശന്‍,  ഇ കെ അച്ച്യുതന്‍, ടി നന്ദകുമാര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ സി കെ ലോറന്‍സ്, കെ പി രവീന്ദ്രന്‍, കെ വി നന്ദകുമാര്‍, ടി ഹരിനാരായണന്‍, സി കെ ഫ്രാന്‍സീസ്, ടി എം ഇക്ബാല്‍, പി കെ ഗോപിനാഥന്‍, കെ കെ ഫ്രാന്‍സീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it