അടച്ച പണത്തിന്റെ കണക്കു കൊടുക്കണം

തിരുവനന്തപുരം: ഒരാളില്‍ നിന്നു ബാങ്ക് പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അയാള്‍ ആവശ്യപ്പെടുന്നപക്ഷം അടച്ച സംഖ്യയുടെ കൃത്യവും വിശദവുമായ കണക്കിന്റെ സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്നതു ബാങ്കിന്റെ ന്യായമായ ഉത്തരവാദിത്തമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. കേന്ദ്രസര്‍ക്കാര്‍ ബാങ്കായ റെപ്‌കോ ബാങ്കിന് കീഴിലുള്ള റെപ്‌കോ ഹോം ഫിനാന്‍സില്‍ നിന്ന് 16 ലക്ഷം രൂപയുടെ ഭവനനിര്‍മാണ വായ്പയെടുത്ത കൈമനം സ്വദേശിനിയുടെ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരിയുടെ ഭര്‍ത്താവിനു വാഹനാപകടം സംഭവിച്ചതിനെ തുടര്‍ന്ന് തിരിച്ചടവ് വൈകിയിരുന്നു. ഇത്തരത്തിലുണ്ടായ പിഴപ്പലിശ മാസ തവണകളില്‍ നിന്ന് ഈടാക്കാന്‍ തുടങ്ങി. കണക്കുകളില്‍ പൊരുത്തക്കേട് തോന്നിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടു. എന്നാല്‍ സ്റ്റേറ്റ്‌മെ ന്റ് നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചു. ഇതിനിടെ വീട് ജപ്തി ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പരാതിക്കാരി 56,231 രൂപ കുടിശ്ശിക അടയ്ക്കാനുണ്ടെന്ന് ബാങ്ക് കമ്മീഷനെ അറിയിച്ചു. പരാതിക്കാരി ആവശ്യപ്പെടുമ്പോള്‍ അടച്ച തുകയുടെ കണക്കുകള്‍ ഉള്‍പ്പെടുന്ന സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it