അടച്ചുപൂട്ടല്‍: മാനേജ്‌മെന്റ് പിന്തിരിയണം- തേജസ് ജേണലിസ്റ്റ് യൂനിയന്‍

കോഴിക്കോട്: കഴിഞ്ഞ 13 വര്‍ഷക്കാലമായി നല്ലനിലയില്‍ പ്ര വര്‍ത്തിച്ചുപോന്ന തേജസ് ദിനപത്രം അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്നു മാനേജ്‌മെന്റ് പിന്തിരിയണമെന്നും 300ലധികം ജീവനക്കാരെയും കുടുംബങ്ങളെയും പട്ടിണിയിലേക്കു തള്ളിവിടുന്ന നീക്കം പുനപ്പരിശോധിക്കണമെന്നും തേജസ് ജേണലിസ്റ്റ് യൂനിയന്‍ യോഗം ആവശ്യപ്പെട്ടു.
തേജസ് അടച്ചുപൂട്ടലിനെതിരേ സര്‍ക്കാരും പൊതുസമൂഹവും മുന്നോട്ടുവരണമെന്നും തേജസ് ജേണലിസ്റ്റ് യൂനിയന്‍ ആവശ്യപ്പെട്ടു. യൂനിയന്‍ പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷബീര്‍ ആര്‍ കെ, കെയുഡബ്ല്യൂജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സമീര്‍ കല്ലായി, ടി മുംതാസ് സംസാരിച്ചു.

Next Story

RELATED STORIES

Share it