അടങ്ങിയൊതുങ്ങി കഴിയുന്നതാണ് വിഎസിന് നല്ലതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ അധികാരദുര മൂത്ത ആളാണെന്ന് നേരത്തേ പലരും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും പിണറായി സര്‍ക്കാര്‍ നല്‍കുന്ന കാറിനും ബംഗ്ലാവിനും വേണ്ടി ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എല്ലാവരുടെയും ആട്ടും തുപ്പും കേട്ട് ഉപദേശകനാവുന്നതിലും ഭേദം അന്തസ്സായി വയസ്സുകാലത്ത് അടങ്ങിയൊതുങ്ങി കഴിയുന്നതാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിഎസിന്റെ ഒരുപദേശവും ഈ സര്‍ക്കാര്‍ ചെവിക്കൊള്ളുമെന്ന് കരുതുന്നില്ല. ഉപദേശകപദവി സ്വീകരിക്കുന്നത് കേരളീയര്‍ക്ക് മുഴുവനും നാണക്കേടാണെന്നും സുരേന്ദ്രന്‍ പറയുന്നു.



Next Story

RELATED STORIES

Share it