Flash News

അഞ്ജുവിനെതിരെ പിസി ജോര്‍ജ് : കൗണ്‍സില്‍ ചെയര്‍മാനാവാനുള്ള യോഗ്യതയില്ല.

കോട്ടയം : അഞ്ജു ബോബി ജോര്‍ജിന് കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനാവാനുള്ള യോഗ്യതയില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് അഞ്ജുവിനെ നിയമിച്ചത് ശരിയായില്ലെന്നും പി സി പറഞ്ഞു.
അവര്‍ കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ആ നിയമനം ശരിയായില്ല.കര്‍ണാടകയില്‍ സ്ഥിരതാമസമാക്കിയ അഞ്ജു കേരളത്തില്‍നിന്നുള്ള കായികതാരങ്ങളെ അവിടേക്ക് കൊണ്ടുപോവുകയാണെന്നും ജോര്‍ജ് ആരോപിച്ചു. ഇക്കാര്യത്തില്‍ കായികമന്ത്രി ഇ പി ജയരാജന്റ പക്ഷം ശരിയാണെന്നും ജോര്‍ജ് പറഞ്ഞു. അഞ്ജുവിനെ നിയമിച്ചപ്പോള്‍ത്തന്നെ താന്‍ എതിര്‍ത്തിരുന്നുവെന്നും  അവര്‍ക്കുപകരം പിടി ഉഷയെപ്പോലൊരാളെ നിയമിക്കാമായിരുന്നെന്നും പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it