Flash News

അഞ്ജലി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി

അഞ്ജലി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി
X

തിരുവനന്തപുരം: സംരക്ഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ് പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട തൃശൂര്‍ സ്വദേശിനി അഞ്ജലി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. തനിക്ക് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടും പീഡനത്തിനിരയാക്കിവര്‍ക്കെതിരേ പോലിസിന്റെ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്  നല്‍കിയ പരാതി ഡിജിപി സ്വീകരിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി അഞ്ജലി പരാതി നല്‍കിയത് . അമ്മാവനും അമ്മായിക്കും എന്‍സിഎച്ച്ആര്‍ ഒ പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് അഞ്ജലി പരാതി നല്‍കാനെത്തിയത്. ആറു പേജുള്ള പരാതി മുഖ്യമന്ത്രി വായിച്ചു നോക്കിയ ശേഷം 'നോക്കാം' എന്നു പ്രതികരിച്ചു.
Next Story

RELATED STORIES

Share it