Cricket

അഞ്ച് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ്, സെഞ്ച്വറി നേടി രാഹുല്‍; ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യക്ക് ആവേശ ജയം

അഞ്ച് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ്, സെഞ്ച്വറി നേടി രാഹുല്‍; ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യക്ക് ആവേശ ജയം
X

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് ആവേശ ജയം. എട്ട് വിക്കറ്റിനാണ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ വിജയം പിടിച്ചത്. സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ ( 101*) ബാറ്റിങാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ തകര്‍ത്തത് കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. നാല്് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് പിഴുതത്. ഇംഗ്ലണ്ട് നിരയില്‍ ജോസ് ബട്‌ലര്‍ (46 പന്തില്‍ 69) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ജേസണ്‍ റോയ് (30), ഡേവിഡ് വില്ലി (29*) എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഉമേഷ് യാദവ് രണ്ട് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും നേടി കുല്‍ദീപിന് മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ ശിഖര്‍ ധവാന്റെ (4) വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലെ രോഹിത് ശര്‍മ (32) രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്താവുകയായിരുന്നു. 54 പന്തുകള്‍ നേരിട്ട് 10 ഫോറും അഞ്ച് സിക്‌സറും പറത്തിയാണ് രാഹുല്‍ സെഞ്ച്വറി നേടിയത്. വിരാട് കോഹ്‌ലി (20) പുറത്താവാതെ നിന്നു.
ജയത്തോടെ മൂന്ന് മല്‍സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.
Next Story

RELATED STORIES

Share it