Flash News

അഞ്ച് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു;പുറത്തറിയാതിരിക്കാന്‍ മുത്തശ്ശി കുട്ടിയെ കൊന്നു

അഞ്ച് വയസുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു;പുറത്തറിയാതിരിക്കാന്‍ മുത്തശ്ശി കുട്ടിയെ കൊന്നു
X


നാസിക്: മദ്യ ലഹരിയിലെത്തിയ പിതാവ് അഞ്ച് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിയാതിരിക്കാന്‍ മുത്തശ്ശി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തു. മഹാരാഷ്ടയിലെ നാസികില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.
മദ്യലഹരിയില്‍ വീട്ടിലെത്തിയ നാസിക് സ്വദേശി സച്ചിന്‍ ഷിന്‍ഡെ മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ദൃക്‌സാക്ഷിയായ ഇയാളുടെ അമ്മ അനസൂയ സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിയെ കൊലപ്പെടുത്തുകയും ശേഷം അടുത്തുള്ള സ്‌കൂളിന് സമീപം മൃതദേഹം മറവുചെയ്യുകയും ചെയ്തു.
പിന്നീട് ഇവര്‍ തന്നെയാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡോഗ് സ്‌ക്വോഡിന്റെ സഹായത്തോടെയാണ് പ്രതികള്‍ കുട്ടിയുടെ പിതാവും മുത്തശ്ശിയുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.
കുട്ടിയുടെ പിതാവിനെതിരെ പോക്‌സോ നിയമപ്രകാരവും മുത്തശ്ശിക്കെതിരെ കൊലക്കുറ്റവും ചുമത്തി പോലീസ് കേസെടുത്തു.
Next Story

RELATED STORIES

Share it