kozhikode local

അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം



കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കായണ്ണ- ചെറുവണ്ണൂര്‍- മണിയൂര്‍- കൂത്താളി ഗ്രാമപഞ്ചായത്തുകളുടെ 2017-18 ലെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പേരാമ്പ്ര ബ്ലോക്കിന്റെ 68 സ്പില്‍ ഓവറും 19 പുതിയതും ഉള്‍പ്പെടെ 87 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 788.54 ലക്ഷമാണ് പദ്ധതി അടങ്കല്‍. അംഗീകാരം ലഭിച്ച ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതി വിശദാംശങ്ങള്‍. കായണ്ണ: ആകെ പദ്ധതി- 135 (സ്പില്‍ ഓവര്‍- 47, പുതിയത്- 88), അടങ്കല്‍- 351.18 ലക്ഷം.  ചെറുവണ്ണൂര്‍:ആെക പദ്ധതി- 148 (സ്പില്‍ ഓവര്‍- 37, പുതിയത്- 111), അടങ്കല്‍- 308.05 ലക്ഷം. മണിയൂര്‍: ആകെ പദ്ധതി- 197 (സ്പില്‍ ഓവര്‍- 66, പുതിയത്- 131), അടങ്കല്‍- 495.77 ലക്ഷം. കൂത്താളി: ആകെ പദ്ധതി- 138 (സ്പില്‍ ഓവര്‍- 92, പുതിയത്- 46), അടങ്കല്‍- 596.02 ലക്ഷം. ചില പദ്ധതികളില്‍ ഭേദഗതി വരുത്താന്‍ ഡിപിസി നിര്‍ദേശം നല്‍കി. കോഴിക്കോട് കോര്‍പറേഷന്റെ 2.27 കോടിയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റും വാര്‍ഷിക കര്‍മ പദ്ധതിയും യോഗം അംഗീകരിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. മെംബര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍ യു വി ജോസ്, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം എ ഷീല, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 31 നകം മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടതിനാല്‍ 27, 29, 31 തീയതികളിലും ഡി പി സി യോഗം ചേരും.
Next Story

RELATED STORIES

Share it