അഞ്ച് ഡിസ്‌പെന്‍സറികള്‍ ആശുപത്രികളാക്കി ഉയര്‍ത്തും: കേന്ദ്ര തൊഴില്‍ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ അഞ്ച് ഡിസ്‌പെന്‍സറികളെ ആറ് കിടക്കകളുള്ള ആശുപത്രിയുടെ നിലവാരത്തിലേക്കുയര്‍ത്തുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ. മാവൂര്‍, ചാലപ്പുറം, എരഞ്ഞിപ്പാലം, കുന്നത്ത്പാലം, പാപ്പിനിശ്ശേരി എന്നീ അഞ്ച് ഇഎസ്‌ഐ ഡിസ്‌പെന്‍സറികളിലാണ് ആദ്യഘട്ടത്തി ല്‍ കിടത്തിചികില്‍സയ്ക്കുള്ള സൗകര്യം അനുവദിക്കുക. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ കീഴില്‍ 140 ഡിസ്‌പെന്‍സറികളാണ് പ്രവര്‍ത്തിക്കുന്നത്. അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും ശ്രദ്ധ ചെലുത്തണം. ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ കൂടുതല്‍ ഡിസ്‌പെന്‍സറികളും ആശുപത്രികളും അനുവദിക്കാന്‍ കേന്ദ്ര തൊഴില്‍ വകുപ്പ് നടപടിയെടുക്കും.
4.7 കോടിയോളം നിര്‍മാണ തൊഴിലാളികളെ ഇഎസ്‌ഐ, ഇപിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു.പത്രപ്രവര്‍ത്തകര്‍ക്ക് പുറമെ ദൃശ്യമാധ്യമപ്രവര്‍ത്തകരെയും ഡിജിറ്റല്‍ രംഗത്തെ മാധ്യമപ്രവര്‍ത്തകരെയും വേജ്‌ബോര്‍ഡ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാന ഗവ. സെക്രട്ടറിമാരുടെയും പത്രപ്രവര്‍ത്തക യൂനിയന്റെയും മാധ്യമസ്ഥാപനങ്ങളുടെയും യോഗങ്ങ ള്‍ വിളിച്ചുചേര്‍ക്കുമെന്നും ബന്ദാരു ദത്താത്രേയ അറിയിച്ചു.
Next Story

RELATED STORIES

Share it