kozhikode local

അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തില്‍ കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരനും പാര്‍ട്ടിയും നടത്തിയ റെയ്ഡില്‍ അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികള്‍ പിടിയിലായി. ഒറീസ്സ, ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ എന്ന വ്യാജേന താമരശ്ശേരി ഭാഗത്ത് താമസിച്ച് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഒഡിഷ സ്വദേശികളായ നരഹരി ഗൗഡ, ടൂണ പ്രധാന്‍ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന ഇവരെ ആവശ്യക്കാരെന്ന വ്യാജേന എക്‌സൈസ് സംഘം കിലോഗ്രാമിന് 15,000 രൂപക്ക് കച്ചവടം ഉറപ്പിച്ച് സാമ്പിള്‍ കാണണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് രഹസ്യമായി പിന്‍തുടര്‍ന്ന് താവളം കണ്ടെത്തി കഞ്ചാവുമായി പിടികൂടുകയുമായിരുന്നു.
പ്രിവന്റീവ് ഓഫിസര്‍മാരായ പി മനോജ്, പി വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി രാമകൃഷ്ണന്‍, യു പി മനോജ് കുമാര്‍, ധനീഷ്, രജ്ഞിത്ത്, ഗംഗാധരന്‍, റിഷിത്ത് കുമാര്‍, രാജു, അനില്‍കുമാര്‍, അവിനാശ്, ബിജുമോന്‍, ഉല്ലാസ് തുടങ്ങിയവരും എക്‌സൈസ് ഇന്‍സ്‌പെക്ടറോടൊപ്പം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.
സ്‌ക്കൂള്‍- കോളജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള മദ്യ മയക്കു മരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികളുടെ ഭാഗമായി ഈ മാസം തന്നെ മറ്റൊരു കേസ്സില്‍ 7 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു. തുടര്‍ന്നും പരിശോധനക ള്‍ കര്‍ശനമാക്കുമെന്ന് എക്‌ ൈസസ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it