അഞ്ച് ഇതര സംസ്ഥാനക്കാരെ പോലിസ് തേടുന്നു
BY Sumeera SMR15 Jun 2016 7:25 PM GMT
Sumeera SMR15 Jun 2016 7:25 PM GMT
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട ശേഷം നാട്ടിലേക്കു കടന്ന അഞ്ച് ഇതര സംസ്ഥാനക്കാരെ തേടി പോലിസ്. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28നു ശേഷം ഇരിങ്ങോള്‍ ഭാഗത്തു നിന്ന് അപ്രത്യക്ഷരായ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ സംസ്ഥാനങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. അസം, ജാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളാണിവ. ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍ ഇവര്‍ ഈ സംസ്ഥാനങ്ങളില്‍ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണുകളില്‍ ചിലത് നിലവില്‍ സ്വിച്ച് ഓഫാണ്. അന്വേഷണ സംഘം ഇതിനകം ഈ സംസ്ഥാനങ്ങളില്‍ എത്തി അവിടങ്ങളിലെ പോലിസിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ജിഷയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. 25,000 കോളുകളില്‍ നിന്ന് നൂറ് കോളുകള്‍ മാത്രമാക്കി ചുരുക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ജിഷയെ നിരന്തരം ബന്ധപ്പെട്ടിരുന്ന മധ്യവയസ്കയെ പോലിസ് ചോദ്യം ചെയ്തതായാണു വിവരം.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT