kasaragod local

അഞ്ചു വര്‍ഷമായി മാലിന്യം തള്ളുന്നു; മാലിന്യം നീക്കിയില്ല: ഉദ്യാവര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

മഞ്ചേശ്വരം: കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടും മാലിന്യം നീക്കാത്തതിനാല്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 20ാം വാര്‍ഡായ ഉദ്യാവര്‍ പകര്‍ച്ചാവ്യാധി ഭീഷണിയില്‍.
സര്‍ക്കാര്‍ അധീനതയിലുള്ള ഉദ്യാവറിലെ പഞ്ചായത്ത് റോഡിന് സമീപത്താണ് മാലിന്യം തള്ളുന്നത്. ഇവിടെ മാലിന്യം തള്ളരുതെന്ന് ആവശ്യപ്പെട്ടു മഞ്ചേശ്വരം പഞ്ചായത്ത് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാപകല്‍ വ്യത്യാസമില്ലാതെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ കൊണ്ടുവന്ന ഇവിടെ തള്ളുകയാണ്.
ഇതിന് സമീപത്താണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. 20ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മാലിന്യത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് മൂലം പരിസരവാസികളും വിദ്യാര്‍ഥികളും ദുരിതത്തിലാണ്.
മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. മാലിന്യത്തിന് സാമൂഹിക ദ്രോഹികള്‍ തീയിടുന്നതും പതിവാണ്. ഇത് ആരോഗ്യപ്രശ്‌നത്തിനും കാരണമാകുന്നുണ്ട്.
മാലിന്യം ഭക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കല്‍ കൂട്ടത്തോടെ എത്തുന്നത് വഴിയാത്രക്കാര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മാലിന്യം നീക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it