Flash News

അഞ്ചു വര്‍ഷത്തിനുള്ളില്‍ 10ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കും



തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കുമെന്ന് മന്ത്രി മാത്യു ടി തോമസ് നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഗ്രാമീണ ശുദ്ധജല പദ്ധതിക്കുള്ള കേന്ദ്ര ധനസഹായം മൂന്നിലൊന്നായി കുറഞ്ഞ സാഹചര്യത്തില്‍ കിഫ്ബിയില്‍ നിന്നും അനുവദിക്കുന്ന 1690 കോടി രൂപ ചെലവിട്ട് ശുദ്ധജല പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.  സംസ്ഥാനത്തെ 251 പഞ്ചായത്തുകളിലും 13 മുനിസിപ്പാലിറ്റികളിലും ഇപ്പോള്‍ ശുദ്ധീകരിച്ച വെള്ളമെത്തുന്നില്ല. 42 പുതിയ പദ്ധതികളിലൂടെ 72 പഞ്ചായത്തുകളിലും നാലു മുനിസിപ്പാലിറ്റികളിലും ശുദ്ധജലമെത്തിക്കും. 89.5 കോടി രൂപ ചെലവിട്ട് നബാര്‍ഡ് ചെയ്യുന്ന ഏഴു ശുദ്ധജല പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it