palakkad local

അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ നല്‍കിയത് ഒന്നര ലക്ഷത്തോളം കണക്ഷനുകള്‍

പാലക്കാട്: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതികൃത ജില്ലായായ പാലക്കാട് വൈദ്യുതി മേഖലയില്‍ കൂടുതല്‍ പുരോഗതിയിലേക്ക്. സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ ഒന്നര ലക്ഷത്തോളം പുതിയ കണക്ഷനുകള്‍ നല്‍കി.
വൈദ്യുതി വിതരണം സുഗമമാക്കുന്നതിനായി 800 കി മി ദൂരത്തില്‍ 11 കെ വി ലൈന്‍ വലിച്ചു. പുതിയതായി 484 കി മി മൂന്ന് ഫേസ് ലൈനും 654 കി മി ഒരു ഫേസ് ലൈനും സ്ഥാപിച്ചു. 1041 കി മി ഒരു ഫേസ് ലൈനിനെ മൂന്ന് ഫേസ് ആക്കി മാറ്റുകയും ചെയ്തു. കേരള വികസന പദ്ധതി പ്രകാരം 536 പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. ഇതിനായി 854.2 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എംഎല്‍എ ഫണ്ടില്‍ നിന്നും 119 പ്രവര്‍ത്തികള്‍ക്കായി 170.86 ലക്ഷം രൂപയും എംപി മാരുടെ ഫണ്ടില്‍ നിന്നും ആറ് പ്രവര്‍ത്തികള്‍ക്കായി 14.07 ലക്ഷം രൂപയും ചെലവഴിച്ചു. മുതലമട പഞ്ചായത്തിലെ അഞ്ച് കോളനികളിലായി 47 കെ ഡബ്ല്യു സൗരോര്‍ജ്ജ പ്ലാന്റും നെല്ലിമ്പതിയിലെ രണ്ട് കോളനികളിലായി 18 കെഡബ്ല്യു സൗരോര്‍ജ്ജ പ്ലാന്റുകളും സ്ഥാപിക്കുന്നതിനുള്ള പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
വടകരപ്പതി ചാവടിപ്പാറ-ആദിവാസി കോളനികളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കല്‍പ്പാത്തി അഗ്രഹാരത്തിലേക്ക് യു ജി കേബിള്‍ വലിക്കുന്ന പ്രവര്‍ത്തികയും നടന്നു വരികയാണ്.
ജില്ലയില്‍ അഞ്ച് വര്‍ഷത്തിനിടെ അഞ്ച് സബ്‌സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. വാളയാറും പത്തിരിപ്പാലയിലും 110 കെ വി സബസ്റ്റേഷനുകളും പല്ലശ്ശന, തിരുവേഗപ്പുറ, പാലക്കാട് എന്നിവിടങ്ങളില്‍ 33. കെ വി സബ് സ്റ്റേഷനുകളുമാണ് നിര്‍മിച്ചത്.
കഞ്ചിക്കോട് ഒരു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതിയും പൂര്‍ത്തിയാക്കി. ചന്ദ്രനഗറില്‍ പണി പുരോഗമിക്കുന്ന 66 കെ വി സബ്‌സ്റ്റേഷന്‍ ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാക്കും.
ജില്ലയില്‍ പുതിയ പദ്ധതികള്‍ക്കും പ്രവര്‍ത്തികള്‍ക്കുമായി 294.33 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വല്ലപ്പുഴയില്‍ 110 കെവി സബ്‌സ്റ്റേഷന്‍, കൊല്ലങ്കോട് ഒരു മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി, അഗളിയില്‍ 82 മെഗ് വാട്ട് ശേഷിയുള്ള വിന്റ് പ്ലാന്റ്, കഞ്ചിക്കോട് ഹൈ ബ്രിഡ് സോളാര്‍ വിന്റ് പദ്ധതി തുടങ്ങിയവ ഉടന്‍ ആരംഭിക്കും.
Next Story

RELATED STORIES

Share it