അഞ്ചു വര്‍ഷത്തിനിടെ ഉംറ ചെയ്തവര്‍ ഇത്തവണ 2000 റിയാല്‍ കൂടി നല്‍കണം

കരിപ്പൂര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉംറ തീര്‍ത്ഥാടനത്തിനു സൗദിയില്‍ പോയവര്‍ക്ക് ഈ വര്‍ഷം വില ലഭിക്കുന്നതിന് രണ്ടായിരം സൗദി റിയാല്‍ (40,000 രൂപ) അധികം നല്‍കണമെന്ന് നിര്‍ദേശം. ഈ വര്‍ഷത്തെ ഉംറ വിസ സ്റ്റാമ്പിങ് ആരംഭിച്ചതോടെയാണ് കര്‍ശന നിയന്ത്രണങ്ങളും നി ര്‍ദേശങ്ങളും സൗദി മന്ത്രാലയം അംഗീകൃത ഗ്രൂപ്പുകള്‍ക്കും ഏജന്റുമാര്‍ക്കും നല്‍കിയത്.
മുന്‍ ഹിജ്‌റ വര്‍ഷം ഉംറയ്ക്ക് പോയവര്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം രണ്ടായിരം റിയാല്‍ അധികം ഈടാക്കിയത്.
ഉംറ നിബന്ധനകളില്‍ അഞ്ചു വര്‍ഷത്തിനിടെ ഉംറയ്ക്ക് പോയവര്‍ക്ക് നിയമം ബാധകമെന്നു സൂചിപ്പിക്കുന്നതായി ട്രാവല്‍ ഏജന്റുമാര്‍ സ്ഥിരീകരി ച്ചു. ഹജ്ജിനു പോയവര്‍ക്ക് ഇതു ബാധകമല്ല. തീര്‍ത്ഥാടകര്‍ക്ക് മതിയായ താമസസൗകര്യങ്ങളും മറ്റും നല്‍കണമെന്നും സമയപരിധിക്കുള്ളില്‍ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്നും നിര്‍ദേശമുണ്ട്. അനധികൃത ഉംറ കുടിയേറ്റക്കാരെ കണ്ടെത്തിയാല്‍ ഇവരെ കൊണ്ടുവന്ന ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കും.
വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചതും തീര്‍ത്ഥാടകരെ വലയ്ക്കുന്നുണ്ട്. സൗദിയില്‍ അവധി കഴിഞ്ഞ് സപ്തംബര്‍ 20ന് സ്‌കൂള്‍ തുറക്കുമെന്നതിനാല്‍ വിമാന ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ നിരക്കിന്റെ ഇരട്ടിയാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഉംറ വിസ പാസ്‌പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പിങ് നിര്‍ത്തി വിസ നല്‍കുന്ന രീതിയാണ് ഈ വര്‍ഷവും സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് ഉംറ വിസ സ്റ്റാമ്പിങ് നിര്‍ത്തി തൊഴില്‍വിസകളുടെ രീതിയില്‍ ഓണ്‍ലൈന്‍ വിസയായി മാറ്റിയത്.
Next Story

RELATED STORIES

Share it