Flash News

അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍

അഞ്ചു വര്‍ഷം കേരളത്തിന്റെ സുവര്‍ണകാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍
X
governorതിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണകാലയളവ് കേരളത്തെ സംബന്ധിച്ചിടത്തോളം സുവര്‍ണകാലഘട്ടമായിരുന്നുവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.നിയമസഭയില്‍ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടത്. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ ഉയരത്തില്‍ എത്താനായെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ 899.9 കോടി ചെലവഴിച്ചതായി ഗവര്‍ണര്‍ പറഞ്ഞു. പരന്പരാഗത വ്യവസായ മേഖലയില്‍ സംസ്ഥാനത്തിന്  മുന്നേറാന്‍ സാധിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പകുതി പൂര്‍ത്തിയായി.സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാവും.
[related]കൊച്ചി മെട്രോ, ലൈറ്റ് മെട്രോകള്‍ നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നു.  കൊച്ചി മെട്രോ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാവും.
ഐ.ടിയില്‍ നിന്നുള്ള വരുമാനം 18,000 കോടി രൂപയായി ഉയരുമെന്ന്  ഗവര്‍ണര്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നും കൈത്തറിക്കായി പരിശീലന കേന്ദ്രം സ്ഥാപിക്കുമെന്നും സഹകരണമേഖല ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ വൈവിദ്ധ്യവത്കരണ പരിപാടി നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പിന്നീട് അവര്‍ സഭവിട്ടിറങ്ങി.
Next Story

RELATED STORIES

Share it