Flash News

അഞ്ചു മിനിറ്റിനകം പാന്‍കാര്‍ഡ്‌

അഞ്ചു മിനിറ്റിനകം പാന്‍കാര്‍ഡ്‌
X
Pan-card-india

ന്യൂഡല്‍ഹി: അപേക്ഷ നല്‍കി അഞ്ചു മിനിറ്റിനുള്ളില്‍ പാന്‍കാര്‍ഡ് ലഭിക്കുന്നതിനും സ്മാര്‍ട്ട് ഫോണിലൂടെ നികുതി അടയ്ക്കുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ആദായനികുതി വകുപ്പ് ഒരുക്കം തുടങ്ങി. സ്മാര്‍ട്ട് ഫോണിലൂടെ പാന്‍കാര്‍ഡിന് അപേക്ഷിക്കാനുള്ള ആപ്ലിക്കേഷന്‍ കൊണ്ടുവരാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ധനകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ പദ്ധതി പരീക്ഷണാര്‍ഥം നടപ്പാക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആധാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും പാ ന്‍കാര്‍ഡ് നല്‍കുക. രാജ്യത്ത് ഇതുവരെ 111 കോടി ആധാര്‍ നമ്പറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. പുതിയ സിംകാര്‍ഡ് ലഭിക്കുന്നതിനും ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും സബ്‌സിഡികള്‍ക്കും സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും 2.5 കോടി ആളുകള്‍ പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതായാണ് സര്‍ക്കാരിന്റെ കണക്ക്. ഇതിനകം 25 കോടി പേര്‍ക്ക് പാന്‍കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it