Flash News

അഞ്ചു മല്‍സ്യതൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു



രാമേശ്വരം: തമിഴ്‌നാട്ടിലെ അഞ്ചു മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ സമുദ്രമേഖലയില്‍ മീന്‍പിടിച്ചുവെന്ന് ആരോപിച്ചായിരുന്നു ബോട്ട് തടഞ്ഞ് അറസ്റ്റ് ചെയ്തത്. നെടുത്തീവില്‍ മീന്‍പിടിക്കാന്‍ ശ്രമിച്ച മണ്ഡപം സ്വദേശികളായ മല്‍സ്യത്തൊഴിലാളികളാണ് അറസ്റ്റിലായത്. നെടുത്തീവിന് അടുത്ത് നിന്നു മീന്‍പിടിച്ചതിന് ആറു മല്‍സ്യത്തൊഴിലാളികളെ മെയ് 23ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്ക പിടിച്ചെടുത്ത സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികളുടെ 135 ബോട്ടുകള്‍ തിരിച്ചുകിട്ടാനും അവരുടെ കസ്റ്റഡിയിലുള്ള 11 മല്‍സ്യത്തൊഴിലാളികളെ മോചിപ്പിക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി ജൂണ്‍ 13ന് പ്രധാനമന്ത്രിയുടെ സഹായം ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it