അഞ്ചു ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

ജറുസലേം: ഗസാ മുനമ്പിലെ ഖാന്‍ യൂനിസ് നഗരത്തില്‍ ഇസ്രായേല്‍ സൈന്യം ഇന്നലെ രണ്ടു കുട്ടികളടക്കം അഞ്ചു പേരെ വെടിവെച്ചുകൊന്നു. കിഴക്കന്‍ ഖാന്‍ യൂനിസ് നഗരത്തിലെ മര്‍വാന്‍ ബാര്‍ബാഖ് (13), ഒമര്‍ ഒമാന്‍ (15) എന്നിവരാണ് ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായത്. ബാക്കി രണ്ടുപേരെ കിഴക്കന്‍ ജറുസലേമിലാണ് കൊലപ്പെടുത്തിയത്. 16കാരനായ ഫലസ്തീനി അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ രണ്ടു ജൂതന്‍മാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ പോലിസിന്റെ ഭാഷ്യം.

മറ്റൊരു ഫലസ്തീനി ശുആഫത് അഭയാര്‍ഥി ക്യാംപില്‍ ഇസ്രായേല്‍ സമാന്തരസൈന്യത്തിന്റെ വെടിയേറ്റാണ് മരിച്ചത്. ഇവിടെ കൊല്ലപ്പെട്ടയാള്‍ ഹമാസ് പ്രവര്‍ത്തകനാണെന്ന് ഗസാ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസ് അറിയിച്ചു. 11 ദിവസങ്ങളായി പടര്‍ന്നുപിടിക്കുന്ന സംഘര്‍ഷങ്ങളില്‍ ജറുസലേം, അധിനിവേശ വെസ്റ്റ് ബാങ്ക്, ഗസ, ഇസ്രായേല്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലായി ഇതുവരെ 20 ഫലസ്തീനികളും നാലു ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it