അഞ്ചു ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ വിദഗ്ധ പരിശീലനം

തിരുവനന്തപുരം: നിപാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ അടിയന്തര വിദഗ്ധ പരിശീലനം. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം സാധ്യമാക്കുന്നത്.    അനസ്തീസ്യ വിഭാഗത്തിലെ രണ്ടു ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങളില്‍ നിന്ന് ഓരോ ഡോക്ടര്‍മാരുമാണ് മെയ് 28 മുതല്‍ ജൂണ്‍ 1 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുക. നിപാ വൈറസ് പോലെയുള്ള പകര്‍ച്ചവ്യാധി രോഗങ്ങളില്‍ തീവ്രപരിചരണ വിഭാഗം എങ്ങനെ വിദഗ്ധമായി കൈകാര്യം ചെയ്യാം, ഇത്തരം കേസുകളില്‍ വെന്റിലേറ്ററുകളുടെ വിദഗ്ധ ഉപയോഗം എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പരിശീലനത്തില്‍ പ്രാധാന്യം നല്‍കുക. തുടര്‍ന്ന് ഈ ഡോക്ടര്‍മാര്‍ കേരളത്തിലെ മറ്റു ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.
Next Story

RELATED STORIES

Share it