kannur local

അഞ്ചു ക്വിന്റല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കൂത്തുപറമ്പ്: എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങളുടെ വന്‍ശേഖരം പിടികൂടി. അഞ്ചു കിന്റലിലധികം നിരോധിത ഉല്‍പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശികളായ പുതിയപുരയില്‍ മുഹമ്മദലി, കെവി ഹൗസില്‍ ശംസുദ്ദീന്‍, കെ പി ബഷീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
ജില്ലയിലെ ഏറ്റവും വലിയ പുകയില ഉല്‍പന്ന വേട്ടയാണ് കഴിഞ്ഞദിവസം കൂത്തുപറമ്പില്‍ നടന്നത്. നിര്‍മലഗിരിയില്‍ വച്ച് കൂത്തുപറമ്പ് എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ രഹസ്യമായി കടത്തുകയായിരുന്നു 512 കിലോയോളം പാന്‍പരാഗ്, കൂള്‍ലിപ്, മധു എന്നിവ. കെഎ 55 2477 നമ്പര്‍ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂത്തുപറമ്പ് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി രജിത്ത്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ ചിദംബരം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ബിജു, കെ കെ സാജന്‍, കെ ഇസ്മയില്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വംനല്‍കി.
Next Story

RELATED STORIES

Share it