Flash News

അഞ്ചുവര്‍ഷത്തേക്ക് എയര്‍ഫോഴ്‌സില്‍ യുദ്ധരംഗത്തേക്ക് വനിതാ പൈലറ്റുമാര്‍ക്ക് പ്രവേശനം

അഞ്ചുവര്‍ഷത്തേക്ക് എയര്‍ഫോഴ്‌സില്‍ യുദ്ധരംഗത്തേക്ക് വനിതാ പൈലറ്റുമാര്‍ക്ക് പ്രവേശനം
X
air-force-jet



ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ യുദ്ധരംഗത്ത് വനിതകളെ എടുക്കുന്നതിന് അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. അഞ്ചുവര്‍ഷത്തേക്കാണ് പരീക്ഷാണാര്‍ത്ഥം വനിതകളെ ഈ മേഖലയില്‍ കൂടി പ്രവേശിപ്പിക്കുന്നത്. വനിതാ പൈലറ്റുമാരെ എയര്‍ മെയിന്റനന്‍സ്,പാരാ ഡ്രോപ്പ്, ലോ ലെവല്‍ ടാക്റ്റിക്കല്‍ ഫ്‌ളൈയിങ് തുടങ്ങിയ പ്രവര്‍ത്തനമേഖലകളില്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് പ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജീത്ത് സിങ് അറിയിച്ചു. ലോക്‌സഭയില്‍ അദേഹം ഇക്കാര്യം എഴുതി നല്‍കിയാണ് പ്രതികരിച്ചത്. വനിതാ പൈലറ്റുമാരെ വനത്തിലും മഞ്ഞിലും സഹനശേഷി നേടാനുള്ള കോഴ്‌സും നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it