അഞ്ചുലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു യുവാക്കള്‍ പിടിയില്‍
BY Sumeera SMR26 Oct 2015 3:50 AM GMT
Sumeera SMR26 Oct 2015 3:50 AM GMT
ആലുവ: തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന അഞ്ചുലക്ഷം രൂപയുടെ 100 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് അന്യസംസ്ഥാന യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. ബിഹാര്‍ സ്വദേശി തബരീഷ് (22) കര്‍ണാടക, ബംഗളൂരു സ്വദേശിയായ സാക്കീബ് അക്തര്‍ (21) എന്നിവരെയാണ് എറണാകുളം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ സുരേഷ്ബാബു നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് തീവണ്ടിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ പോലിസും എക്സൈസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫിസര്‍ കെ സി അപ്പുക്കുട്ടന്, സിവില്‍ എക്സൈസ് ഓഫിസര്‍ സാജന്‍പോള്‍, സുരേഷ്ബാബു, ബിബിന്‍ ബാബു, രവി എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT