Flash News

അഞ്ചുനാള്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളില്‍ റെഡ് അലേര്‍ട്ട്

അഞ്ചുനാള്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളില്‍ റെഡ് അലേര്‍ട്ട്
X
തിരുവനന്തപുരം:  സംസ്ഥാനത്ത് ജൂണ്‍ 18 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ്് മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറില്‍ ലഭിച്ചത് അസാധാരണ മഴയാണെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചു. മഞ്ചേരിയില്‍ 24 സെ.മീ., നിലമ്പൂര്‍ 21 സെ.മീ., കരിപ്പൂര്‍ 20സെ.മീ മഴ രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it