thiruvananthapuram local

അഞ്ചുതെങ്ങിലുണ്ടായത് വ്യാപക നാശം: കടലാക്രമണത്തിന് ശമനമില്ല

ചിറയിന്‍കീഴ്: ചുഴലിക്കാറ്റിനെതുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ അഞ്ചുതെങ്ങില്‍ വ്യാപക നാശനഷ്ടം. മുതലപ്പൊഴി മുതല്‍ താഴംപള്ളി, തരിശുപറമ്പ്, പൂത്തുറ, മുഖ്യസ്ഥന്‍പറമ്പ്, അഞ്ചുതെങ്ങ് കോട്ട, പഞ്ചായത്ത് ഓഫിസ് പടിഞ്ഞാറേഭാഗം, അഞ്ചുതെങ്ങ് ജങ്ഷന്‍, മാമ്പള്ളി, കായിക്കര, ഒന്നാംപാലം എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
ഈ ഭാഗങ്ങളിലെ കടല്‍ഭിത്തികള്‍ തിരമാലകള്‍ തകര്‍ത്തു. കടല്‍ഭിത്തിയുടെ അടിഭാഗത്തുള്ള മണല്‍ക്കൂനകള്‍ മുഴുവനും കടല്‍ കൊണ്ടുപോയി. കടല്‍ഭിത്തികള്‍ തകര്‍ന്നതോടെ വെള്ളം തീരത്തെ വീടുകളിലേക്ക് കയറി. തിരയടിച്ച് തീരത്തെ മിക്ക വീടുകള്‍ക്കും ബലക്ഷയമുണ്ടായിട്ടുണ്ട്. പൂത്തുറ തരിശുപറമ്പ് നിവാസികളായ ജോസ് ആന്റണി, ഷാജി പൂത്തുറ, ജെറി ലിന്ന, ഡെയ്‌സി സെല്‍വോയ്, ലിന്ന ജൂറി, വര്‍ഗീസ് ജെനറ്റ്, സ്റ്റാലിന്‍ ജെനിന്‍, ലില്ലി ലോറന്‍സ്, പ്രിന്‍സ്, സാറസ് ജെനറ്റ്, സൈറസ് സ്‌റ്റെല്‍മ, ജെനറ്റ്, സാജു,ഐഡാമ അഗസ്റ്റിന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കാണ് കേടുപാടുണ്ടായത്.
Next Story

RELATED STORIES

Share it