Pathanamthitta local

അഞ്ചുകുടുംബങ്ങളുടെ വഴിയടച്ച് കെട്ടിടം നിര്‍മിക്കാന്‍ ശ്രമം ; പണി തടഞ്ഞ് സ്ത്രീകളും കുട്ടികളും



ചെങ്ങന്നൂര്‍: അഞ്ച് കുടുംബങ്ങളുടെ വഴിയടച്ച് കെട്ടിടം നിര്‍മ്മിക്കുവാനുള്ള വസ്തു ഉടമയുടെ ശ്രമം വഴിയുടെ ഉപയോക്താക്കളായ സ്ത്രീകളും കുട്ടികളുമടക്കം തടഞ്ഞു. മുളക്കുഴ പള്ളിപ്പടി തച്ചക്കുന്നില്‍, പള്ളിവടക്കേതില്‍ ഭാഗങ്ങളില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളുടെ വഴിയാണ് എംസി റോഡിനോട് ചേര്‍ന്ന് വസ്തു ഉള്ള ഭൂ ഉടമ അതിക്രമിച്ച് കയ്യേറി കെട്ടിടം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. പന്തളം മങ്ങാരം സ്വദേശി നുജും എന്ന ആളിന് കുടുംബസ്വത്തായി കിട്ടിയ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമത്തിനിടയിലാണ് അയല്‍വാസികളുടെ വഴിയടഞ്ഞത്. 10 മീറ്ററോളം ഉയരത്തില്‍ മണ്‍തിട്ട ഉണ്ടായിരുന്ന ഇവിടെനിന്നും അടുത്തിടെ അനുമതിയില്ലാതെ മണ്ണെടുത്ത് കടത്തിയിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി ഇതിനിടയില്‍ മണ്ണുകടത്തിയ വാഹനങ്ങള്‍ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിനെയും റവന്യൂ വകുപ്പിനെയും സ്വാധീനിച്ച് മൂന്നുദിവസം കഴിഞ്ഞ് പിടികൂടിയ വാഹനങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ഭൂമിയില്‍ മണ്‍തിട്ട സ്ഥിതിചെയ്യുന്ന സമയത്തുതന്നെ ഇതേ വസ്തുവില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് വസ്തു ഉടമ മുളക്കുഴ പഞ്ചായത്തില്‍നിന്ന് അനുമതി നേടുകയും ചെയ്തു. മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്തതിനുശേഷ ം വെള്ളിയാഴ്ച രാവിലെ കെട്ടിടനിര്‍മ്മാണത്തിന് അടിത്തറ നിര്‍മ്മിക്കാനുള്ള ശ്രമമാണ് തര്‍ക്കത്തിന് കാരണമായത്. തച്ചക്കുന്നില്‍, പള്ളിവടക്കേതില്‍ വീടുകളിലായി അഞ്ച് കുടുംബങ്ങളാണ് ഈ വസ്തുവിന് സമീപത്തുകൂടിയുള്ള വഴി ഉപയോഗിക്കുന്നത്. ഇതിന് ഏഴര അടി മുതല്‍ ഒന്‍പതടിവരെ വീതിയുണ്ട്. കെട്ടിടം പണിതുയര്‍ത്തിക്കഴിയുമ്പോള്‍ മേല്‍ക്കൂര അടക്കം വഴിയിലേക്ക് തള്ളിനില്‍ക്കുകയുംപൊതുവഴി ഉപയോഗശൂന്യമാകുകയും ചെയ്യും.
Next Story

RELATED STORIES

Share it