അഞ്ചാം തവണയും തോല്ക്കാന് മനസ്സില്ലെന്ന് ചെറിയാന് ഫിലിപ്പ്
BY sdq Kappan21 March 2016 5:33 AM GMT
X
sdq Kappan21 March 2016 5:33 AM GMT
അഞ്ചാം തവണയും തോല്ക്കാന് മനസ്സില്ലാത്തതിനാല്‍ നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിക്കുകയാണെന്ന് ഇടതു പക്ഷ സഹയാത്രികനായ മുന്‍ കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പ്. ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ചെറിയാന് ഇക്കാര്യം വ്യക്തമാക്കിയത്. ആയിരത്തിലധികം ലൈക്കും 200 ലേറെ പ്രതികരണങ്ങളും 25 ഓളം ഷെയറുകളുമാണ് കുറിപ്പിന് ലഭിച്ചത്.
ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം:
അഞ്ചാമത് തവണ തോല്ക്കാന് മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ് . വര്‍ഷങ്ങള്‍ക്കു മുന്‍പ് 'മോഹമുക്തനായ കൊണ്ഗ്രസുകാരന്' എന്ന് ഇ എം എസ് എന്നെ വിശേഷിപ്പിച്ചത് ഇപ്പോള്‍ അന്വര്‍ത്ഥമായി. ജീവിതത്തിന്റെ മുഖ്യഭാഗവും എം എല്‍ എ ഹോസ് റ്റലിന്റെ ഇടനാഴികളില്‍ കഴിഞ്ഞത് കൊണ്ടാകാം എം എല്‍ എ ആകാനുള്ള യോഗം ഇല്ലാതെ പോയത് . കര്‍മശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ തലയുയര്‍ത്തി നില്ക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കും.
[related]
Next Story
RELATED STORIES
റമദാന് ഖുര്‍ആനിന്റെ വാര്‍ഷികം|റമദാന് വിചാരം എപ്പിസോഡ് 6
16 March 2024 6:34 AM GMTസല്‍ക്കര്‍മങ്ങളിലൂടെ പുണ്യങ്ങള്‍ കൊയ്യുക|റമദാന് വിചാരം-എപ്പിസോഡ് 5
15 March 2024 9:39 AM GMTവിശുദ്ധ റമദാന് സ്വാഗതം
11 March 2024 2:53 AM GMTജലധാരയന്ത്രം ശിവലിംഗമാവുന്ന മായാജാലം!
21 Feb 2024 4:21 PM GMTരാമക്ഷേത്രവും മുസ് ലിം ലീഗും പിന്നെ സഹിഷ്ണുതയും
12 Feb 2024 7:24 AM GMTബാബരി മസ്ജിദോ രാമജന്മ ഭൂമിയോ?
9 Feb 2024 3:03 PM GMT