അഞ്ചാംദിനത്തില്‍ മനംനിറച്ച് ഭിന്നശേഷി കുട്ടികള്‍
BY kasim kzm29 Dec 2017 3:38 AM GMT
kasim kzm29 Dec 2017 3:38 AM GMT
പൊന്നാനി: ഏഴു ദിവസങ്ങളായി നടക്കുന്ന പൊന്നാനി സാംസ്കാരിക മഹോത്സവത്തില്‍ അഞ്ചാം ദിവസം ഹൃദ്യമാക്കി ഭിന്നശേഷി സംഗമം. പൊന്നാനി നഗരസഭ സംഘടിപ്പിച്ച കടവനാട് കുട്ടികൃഷ്ണന് സ്മാരക പുസ്തകോല്‍സവത്തിന്റെ ഭാഗമായുള്ള അഞ്ചാം ദിനത്തിലാണ് പൊന്നാനി കൂടെയുണ്ട് എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. പൊന്നാനിയിലെ നൂറോളം ഭിന്നശേഷി വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. പൊന്നാനി ഏവി ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഡോ. ജാവേദ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാ സുദേശന്‍ അധ്യക്ഷതവഹിച്ചു. അബ്ദുനിസാര്‍, നഗരസഭ സെക്രട്ടറി കെ കെ മനോജ്, യുആര്‍സി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പ്രശാന്ത് സംബന്ധിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, എംഎസ്എസ് സ്പെഷല്‍ സ്കൂള്‍, പൊന്നാനി യുആര്‍സി, മാറഞ്ചേരി സ്പെക്ട്രം തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് കലാ പരിപാടികള്‍ അവതരിപ്പിച്ചത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT