Kollam Local

അഞ്ചലില്‍ സിപിഎം-ബിജെപി സംഘര്‍ഷം



അഞ്ചല്‍ : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നേരേയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അഞ്ചലില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇതിനിടെ ചിലര്‍ അഞ്ചല്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ ബോര്‍ഡുകളും, കൊടികളും തകര്‍ത്തു. സംഭവമറിഞ്ഞ് പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ ബോര്‍ഡുകളും കൊടിമരങ്ങളും തകര്‍ത്തു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന അഞ്ചലില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കുന്നതിനായി  ചന്തമുക്ക്, ആര്‍ഓ ജങ്ഷന്‍ എന്നിവിടങ്ങളില്‍ പോലിസ് കാവലേര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it