wayanad local

അജ്ഞാത ജീവിയുടെ ആക്രമണം: 20 പ്രാവുകള്‍ ചത്തു; ഒരു ആടിന് പരിക്ക്

മാനന്തവാടി: എടവക ഗ്രാമപ്പഞ്ചായത്തിലെ കുന്ദമംഗലം പുതിയിടംകുന്ന് പ്രദേശത്ത് അജ്ഞാത ജീവി ഭീതിവിതക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. കുറ്റിച്ചാലില്‍ ഐസക്കിന്റെ 20 പ്രാവുകളെയും കല്ലുപുരയ്ക്കല്‍ ജോസിന്റെ ആടിനെയുമാണ് ആക്രമിച്ചത്. കുട് പൊളിച്ചാണ് പ്രാവിനെയും, ആടിനെയും ആക്രമിച്ചത്.
20 പ്രാവുകള്‍ ചാവുകയും ആടിന്റെ കഴുത്തിന് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിന് മുമ്പ് ഈ പ്രദേശത്തെ മണല്‍വിള ആല്‍ബര്‍ട്ട്, ചക്കാലക്കുടിയില്‍ മത്തായി, പടകൂട്ടില്‍ മാത്യു എന്നിവരുടെ വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ സമാനമായ രീതിയില്‍ അജ്ഞാത ജീവി ആക്രമിച്ചിരുന്നു. ഇതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it