World

അജിത് ഡോവല്‍ യുഎസില്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസിലെത്തി. വാഷിങ്ടണിലെത്തിയ ഡോവല്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ ബോള്‍ട്ടണ്‍, പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥര്‍, നയതന്ത്ര വിദഗ്ധര്‍ എന്നിവരെയും ഡോവല്‍ സന്ദര്‍ശിക്കും.
അതേസമയം, ഡോവലിന്റെ യുഎസ് സന്ദര്‍ശനത്തെക്കുറിച്ചോ കൂടിക്കാഴ്ചകളെക്കുറിച്ചോ ഉള്ള ചോദ്യങ്ങളോട്് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയോ വൈറ്റ്ഹൗസോ പ്രതികരിച്ചിട്ടില്ല. ഇന്ത്യ യുഎസിന്റെ അടുത്ത സുഹൃത്താണെന്ന് യുഎസ് വിദേശകാര്യ വിഭാഗം വക്താവ് ഹെതര്‍ നോവര്‍ട്ട് പറഞ്ഞു. കഴിഞ്ഞവാരം ഡല്‍ഹിയില്‍ നടന്ന ഇന്ത്യ യുഎസ് ഉഭയകക്ഷി ചര്‍ച്ചയില്‍ പോംപിയോക്കൊപ്പം നോവര്‍ട്ടും പങ്കാളിയായിരുന്നു.
ഉഭയകക്ഷി ബന്ധം, പാക് അഫ്ഗാന്‍ മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ അജിത് ഡോവലും യുഎസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രാഥമിക നട—പടികള്‍ക്കും ഡോവലിന്റെ സന്ദര്‍ശനം തുടക്കംകുറിക്കുമെന്നാണു വിലയിരുത്തല്‍. ഇന്ത്യാ സന്ദര്‍ശനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ട്രംപ് സ്വീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it