ernakulam local

അജാസ് വധക്കേസ്: രണ്ടാം പ്രതിയുടെ ജീവപര്യന്തം തടവ്‌ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോതമംഗലം അജാസ് വധക്കേസിലെ രണ്ടാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഇവരുടെ ഭര്‍ത്താവായ ഒന്നാം പ്രതിയുടെ തടവുശിക്ഷ പത്തു വര്‍ഷമായി കുറയ്ക്കുകയും ചെയ്തു. 'പെരുമ്പാവൂര്‍ അശമന്നൂര്‍ ഓടക്കാലിയില്‍ അമ്പിളിയുടെ ശിക്ഷയാണ് ജസ്റ്റിസ് പി ഭവദാസന്‍, ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് റദ്ദാക്കിയത്.
കീഴ്‌ക്കോടതി വിധിയില്‍ അപാകതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി രണ്ടാംപ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാനായിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കീഴ്‌ക്കോടതി വിധി റദ്ദാക്കിയത്. അമ്പിളിയുടെ ഭര്‍ത്താവായ ഒന്നാം പ്രതി സുഭാഷിന്റെ ജീവപര്യന്തം ശിക്ഷ പത്തുവര്‍ഷമായി കുറച്ചു. അഞ്ചുലക്ഷം പിഴസംഖ്യ 75,000 രൂപയാക്കി കുറയ്ക്കുകയും ചെയ്തു. കോതമംഗലം സ്വദേശിയായ അജാസിനെ 2009 മേയ് 17 മുതല്‍ കാണാതായെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലിസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.
അജാസ് അഞ്ചുലക്ഷം രൂപയുടെ നോട്ട് ഇരട്ടിപ്പിക്കുന്നതിനായി സുഭാഷിന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തുവെന്നും വീട്ടിലെത്തിയ അജാസിന് പ്രതികള്‍ വിഷം നല്‍കിയെന്നും കണ്ടെത്തി.
പിന്നീട് ഇയാള്‍ മരിച്ചില്ലെന്ന് തിരിച്ചറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2010 മാര്‍ച്ച് 30 ന് സുഭാഷിനെയും അമ്പിളിയെയും പോലിസ് അറസ്റ്റുചെയ്തു. തുടര്‍ന്ന് ഇരുവര്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it