Idukki local

അജയ്യരായി കണ്ണംപടി സ്‌കൂളിലെ കാടിന്റെ മക്കള്‍



ഉപ്പുതറ: നൂറില്‍ നൂറുമേനി വിജയം കൊയ്ത് കണ്ണംപടിയിലെ കാടിന്റെ മക്കള്‍ . ഭൗതികവും സാങ്കേതികവുമായ യാതൊരു അടിസ്ഥാനസൗകര്യമില്ലാത്ത കണ്ണംപടിയിലെ ആദിവാസിക്കുട്ടികളാണ് കണ്ണംപടി െ്രെടബല്‍ സ്‌കൂളിന് നൂറ് മേനിവിജയം സമ്മാനിച്ചത്. 13 ആണ്‍കുട്ടികളും 6 പെണ്‍കുട്ടികളുമാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ കുട്ടികള്‍ മികച്ച വിജയശതമാനത്തിലാണ് വിജയിച്ചത്. ഇതില്‍ സനിഹചന്ദ്രന്‍ എന്ന പെണ്‍കുട്ടി 8 വിഷയത്തില് എ പ്ലസ് കരസ്ഥമാക്കി. 2005ല്‍ ഒരാലെ മാത്രം വിജയിപ്പിച്ച 3 സ്‌കൂളുകളില്‍ ഒന്നായിരുന്നു കണ്ണംപടിസ്‌കൂള്‍.ഇതേതുടര്‍ന്ന പ്രത്യക വിദ്യാഭ്യാസപദ്ധതിയില്‍ പെടുത്തി സര്‍ക്കര്‍ സ്‌കൂലിനെ ദത്തെടുത്തു. അദ്യാപകരും പിടിയെയും കഠടിനപ്രയഗ്‌നത്തിലൂടെയാണ് സ്‌കൂളിനെ ഉയര്‍ത്തിക്കൊണ്ട് വന്നത്.2006ല്‍ 88 ശതമാനം വിജയമാണ് സ്‌കൂളിനുണ്ടായത്.2007 ല്‍ ഇത് നൂറ്‌മേനിയിലെത്തി.പിന്നീടിത് 2015 വരെ ആവര്‍ത്തിച്ചു.2016 ല്‍ ഒരാള്‍തോറ്റു. സേ പരീക്ഷയെഴുതിജയിച്ചുവെങ്കിലും പ്രഖ്യാപനസമയത്ത് നൂറ് സഥമാനത്തിന്‌െറ നിറംകെടുത്തി.ഒരുതവണകൈവിട്ട വിജയം ഇപ്രാവശ്യം കുട്ടികള്‍ തിരികെ പിടിക്കുകയായിരുന്നു.ഹെഡ്മാസ്റ്ററും മൂന്ന് അധ്യാപകരും ഒഴിച്ചുള്ള മുഴുവന്‍പേരും താല്‍ക്കാലികജീവനക്കാരാണ്.കമ്പ്യൂട്ടര്‍ ഉണ്ടെങ്കിലും ഇന്റര്‍നെറ്റ്കണക് ഷനില്ലാത്തത് കുട്ടികള്‍ക്ക് പ്രയോജനപ്രദമല്ല. ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ.ങ്ങളും സ്‌കൂളിനില്ല.8 കിലോമീറ്റര്‍ദൂരം കാട്ടുമൃഗങ്ങളെ ഭയന്ന കാനനപതയിലൂടെ യാത്രചെയ്താണ് സ്‌കൂളിലെത്തി അക്ഷരലോകത്തെത്തുന്നത്. അദ്യാപകരുടെ അര്‍പ്പണബോധവും രക്ഷിതാക്കളുടെ ആത്മാര്‍ത്ഥതയുമാണ് കണ്ണംപടിയിലെ കുട്ടികളുടെ മിന്നുന്ന വിജയത്തിന് പിന്നില്‍.
Next Story

RELATED STORIES

Share it