palakkad local

അജണ്ട പോലും ചര്‍ച്ചയ്‌ക്കെടുക്കാതെ നഗരസഭാ കൗണ്‍സില്‍ പിരിഞ്ഞു

പാലക്കാട്: അജണ്ട പോലും ചര്‍ച്ചയ്‌ക്കെടുക്കാതെ നഗരസഭാ കൗണ്‍സില്‍ യോഗം പിരിഞ്ഞു. നഗരസഭയുടെ അഭിഭാഷക സ്ഥാനം രാജിവച്ച ബിജെപി ജില്ലാ പ്രസിഡന്റു കൂടിയായ ഇ കൃഷ്ണദാസ് നഗരസഭയുടെ കേസ് വാദിച്ചതിനെ ചൊല്ലിയുണ്ടായ വാക്തര്‍ക്കമാണ് യോഗം പിരിച്ചുവിടുന്നതിലെത്തിയത്. യോഗം തുടങ്ങിയതും നഗരസഭയുടെ നടപടിയെ യുഡിഎഫ് അംഗങ്ങള്‍ ചോദ്യം ചെയ്തു.
വക്കീല്‍ സ്ഥാനം സ്വമേധയാ രാജിവച്ച വ്യക്തി വീണ്ടും നഗരസഭയ്ക്കു വേണ്ടി ഹാജരായത് ഒത്തുകളിയാണെന്നും ഇതുസംബന്ധിച്ച് ബാര്‍ കൗ ണ്‍സിലിനും ബാര്‍ അസോസിയേഷനും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കണമെന്നും ആവശ്യപ്പെട്ട് കൗണ്‍സിലര്‍ കെ ഭവദാസ് പ്രമേയം അവരിപ്പിച്ചു. എന്നാല്‍ യോഗാധ്യക്ഷനായ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പ്രമേയം തള്ളി. പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്ന സിപിഎം ആവശ്യവും തള്ളി. ഇതോടെ മുദ്രാവാക്യം വിളികളോടെ യു. ഡി.എഫ്. കൗണ്‍സിലര്‍മാ ര്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം നല്‍കിയെങ്കിലും ബഹളം തുടര്‍ന്നതോടെ അരമണിക്കൂറിനു മുകളില്‍ യോഗം നിര്‍ത്തിവച്ചു. പന്ത്രണ്ടരയോടെ യോഗം വീണ്ടും ചേര്‍ന്നെങ്കിലും തുടരാനാവാത്തതിനാല്‍ പിരിച്ചുവിട്ടതായി യോഗാധ്യക്ഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it