Kollam Local

അച്ഛനേക്കാള്‍ പ്രായം മകന്; അബദ്ധങ്ങളുമായി റേഷന്‍ കാര്‍ഡ്



പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കടശ്ശേരി എലപ്പക്കോട് തടത്തില്‍ വീട്ടില്‍ പൊന്നമ്മയ്ക്ക് ലഭിച്ച റേഷന്‍ കാര്‍ഡില്‍ അബദ്ധങ്ങളുടെ കൂമ്പാരം. ഗൃഹനാഥയായ 45 കാരി പൊന്നമ്മയ്ക്കും 19 വയസുള്ള മകനും കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന വയസ് 46 ആണ്. 48 വയസുള്ള ഭര്‍ത്താവ് മധുവിന്റെ പ്രായം 45. അച്ഛനേക്കാള്‍ ഒരു വയസ്സ് കൂടുതലാണ് മകന് റേഷന്‍ കാര്‍ഡില്‍. ഇത്തരത്തിലുളള വിചിത്രമായ തെറ്റുകള്‍ നിറഞ്ഞ റേഷന്‍കാര്‍ഡുകളാണ് പൊതുവിതരണ വകുപ്പ് കിഴക്കന്‍ മേഖലയില്‍ വിതരണം ചെയ്തിരിക്കുന്നത്.ടാപ്പിങ് തൊഴില്‍ ചെയ്തും കൂലിവേല ചെയ്തുമാണ് ഈ നിര്‍ധന കുടുംബം കഴിയുന്നത്. എന്നാല്‍ ഈ കുടുംബത്തിന് ലഭിച്ചത് സമ്പന്നര്‍ക്ക് കൊടുക്കുന്ന വെളള നിറത്തിലുള്ള എപിഎല്‍ കാര്‍ഡ്. കഴിഞ്ഞ ദിവസം റേഷന്‍കട വഴി കാര്‍ഡ് കിട്ടിയപ്പോഴാണ് സംഭവം അറിയുന്നത്. ഇത്തവണ വിവരശേഖരണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയവരോട് തന്റെ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ബിപിഎല്‍ കാര്‍ഡ് ലഭിക്കുന്നതിനായുള്ള സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ബിപിഎല്‍ കാര്‍ഡ് ലഭിക്കണമെന്നാവശ്യപ്പെട്ട് പൊന്നമ്മ പൊതുവിതരണ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it