kannur local

അച്ചടിവകുപ്പില്‍ ആധുനികവല്‍ക്കരണം അനിവാര്യം: മന്ത്രി

കണ്ണൂര്‍: അച്ചടിവകുപ്പില്‍ ആധുനികവല്‍ക്കരണം അനിവാര്യമാണെന്നും എന്‍ഐസിയുമായി ചേര്‍ന്ന് അതിനുള്ള നടപടികള്‍ തുടരുകയാണെന്നും മന്ത്രി കെ പി മോഹനന്‍. കണ്ണൂര്‍ ഗവ. പ്രസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ശിലാസ്ഥാപനം പൊടിക്കുണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നര മാസം കൊണ്ട് പ്രവൃത്തി ആരംഭിക്കനാവുമെന്നാണു പ്രതീക്ഷ. 2.20 കോടി രൂപ ഇതിനായി മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി കെ വസന്ത അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി അസി.എക്‌സി.എഞ്ചിനീയര്‍ കെ പി വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗവ. പ്രസ് സൂപ്രണ്ട് എം എം മോഹനന്‍, അഡ്മിനിസ്‌ട്രേറ്റീ്‌വ് അസി. കെ കെ രാജു, എം വി രാമചന്ദ്രന്‍, എം സി രാജന്‍, എം ഡി ബെന്നി, വി വി ശശീന്ദ്രന്‍, കെ ബിജു, അച്ചടിവകുപ്പ് ഡയറക്ടര്‍ എ ആര്‍ സുരേശന്‍, ഗവ. പ്രസ് അസി. സൂപ്രണ്ട് എ സലീം സംസാരിച്ചു. രണ്ട് ബ്ലോക്കുകളിലായി മൂന്ന് നിലകള്‍ വീതം 12 ക്വാര്‍ട്ടേഴ്‌സുകളാണ് നിര്‍മിക്കുക.
Next Story

RELATED STORIES

Share it