Flash News

അച്ചടിച്ച പാഠപുസ്തകം കെട്ടിക്കിടക്കുന്നത് സര്‍ക്കാരിന്റെ കുഴപ്പമല്ല : മന്ത്രി



കൊച്ചി: കെബിപിഎസില്‍ അച്ചടിച്ച പാഠപുസ്തകം കെട്ടിക്കിടക്കുന്നത് സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടല്ലെന്നും അതിന്റെ ഉത്തരവാദിത്വം കെബിപിഎസിനാണെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനായി എറണാകുളം പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മൂന്നു വാള്യത്തിലായി വേണം പുസ്തകം അച്ചടിക്കാനെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍, കെബിപിഎസ് രണ്ടു വാള്യത്തിലായി നേരത്തേ തന്നെ പുസ്തം അച്ചടിച്ചു വച്ചിരിക്കുകയാണ്. അതില്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചു. എസ്‌സിഇആര്‍ടി ഡയറക്ടറുടെ പേരുമാറിയതിന്റെ പേരിലല്ല പാഠപുസ്തകങ്ങള്‍ കെട്ടിക്കിടക്കുന്നതെന്നും ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവിന്റെ കത്തൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതിന്റെകൂടി പശ്ചാത്തലത്തില്‍ മൂന്നു വാള്യങ്ങളായി പുസ്തകങ്ങള്‍ അച്ചടിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. കെബിപിഎസ് നേരത്തേ തന്നെ രണ്ടു വാള്യങ്ങളായി പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നു. അത് നമ്മള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല. മൂന്നു വാള്യങ്ങളായി അച്ചടിക്കണമെന്ന് പറഞ്ഞു. ഒരു വര്‍ഷം മുമ്പു തന്നെ സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിട്ടുള്ളതാണ് പാഠപുസ്തകങ്ങള്‍ മൂന്നു വാള്യങ്ങളായിട്ടാണ് അച്ചടിക്കുന്നതെന്ന്. കെബിപിഎസിന് സര്‍ക്കാര്‍ ഇന്റന്റ് നല്‍കിയത് മൂന്നു വാള്യങ്ങളായി പുസ്തകം അച്ചടിക്കാനാണ്. അതു പ്രകാരം അവര്‍ പുസ്തകം അച്ചടിച്ചു നല്‍കുകയും ചെയ്തു. നേരത്തേ കെബിപിഎസ് പുസ്തകം അച്ചടിച്ചുവച്ചിട്ടുണ്ടോയെന്ന് സര്‍ക്കാരിന് അറിയേണ്ട കാര്യമില്ല.എസ്‌സിഇആര്‍ടി ഡയറക്ടറുടെ പേരൊഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കെബിപിഎസിന് യാതൊരു വിധ കത്തും നല്‍കിയിട്ടില്ല. കുട്ടികള്‍ കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് എത്തിയിരിക്കുന്ന സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. ഇനി കേരളത്തില്‍ കരഞ്ഞുകൊണ്ട് കുട്ടികള്‍ക്ക് രണ്ടാമതും എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള സാഹചര്യം ഉണ്ടാവില്ലെന്നും  മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it