Districts

അച്ചടക്ക നടപടി; വനിതാ റഫറി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അകാരണമായി സ്വീകരിച്ച അച്ചടക്കനടപടി ഉള്‍പ്പെടെയുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫിഫയുടെ ഔദ്യോഗിക റഫറിയിങ് പാനലില്‍ ഉള്‍പ്പെട്ട ബെനില്‍റ്റ ഡി കുത്ത ഹൈക്കോടതിയില്‍ ഹരജി നല്‍കി. കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ പരാതി നല്‍കിയെന്നാരോപിച്ച് അച്ചടക്കനടപടി സ്വീകരിച്ചതുള്‍പ്പെടെയുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഉത്തരവിനെതിരേയാണ് ഹരജിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. രാജ്യത്ത് ഈ വര്‍ഷം വനിതകള്‍ ഉള്‍പ്പെട്ട ഫുട്‌ബോള്‍ മല്‍സരം നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ പുരുഷന്മാരുടെ ഫുട്‌ബോളില്‍ റഫറിയാവുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. ഇതിന് അനുമതി ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ഇതേ ആവശ്യമുന്നയിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷനു പരാതി നല്‍കി. ഈ പരാതി കെഎഫ്എ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനു കൈമാറുകയും പരാതിയിലെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഹരജിക്കാരിക്കെതിരേ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

Next Story

RELATED STORIES

Share it