Flash News

അച്ചടക്ക നടപടി നേരിടുന്നവരെ ഗുജറാത്ത് തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിയമിക്കരുത്



ന്യൂഡല്‍ഹി: അച്ചടക്ക നടപടി നേരിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ആസന്നമായ ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ പ്രധാന ചുമതലകളില്‍ നിയമിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ നിര്‍ദേശം. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി സെക്രട്ടറി പ്രകാശ് ജോഷി സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കാര്‍, ഡി വൈ ചന്ദ്രചൂഡ്, എന്നിവരടങ്ങിയ ബെഞ്ച് ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. വിഷയത്തില്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍  കെ കെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പോളിങ് ബൂത്തുകള്‍ക്ക് പുറത്ത് സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള അനുമതിയും ബെഞ്ച് നിരോധിച്ചു. വിവിപാറ്റ് സംവിധാനത്തിലെ വോട്ടുകള്‍ എണ്ണുന്നത് സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോര്‍മുലയ്ക്ക് ബെഞ്ച് അംഗീകാരം നല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it