kannur local

അച്ചടക്കമുള്ള യുവതലമുറ നാടിന്റെ കരുത്ത്: മന്ത്രി കെ സി ജോസഫ്

പയ്യാവൂര്‍: അച്ചടക്ക ബോധമുള്ള തലമുറയാണു നാടിന്റെ കരുത്തെന്നും അത്തരക്കാരെ വാര്‍ത്തെടുക്കാനും വിദ്യാര്‍ത്ഥികളില്‍ നേതൃപാടവവും വ്യക്തിത്വവികസനവും സേവനതല്‍പരതയും വളര്‍ത്തിയെടുക്കാനും സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതിയിലൂടെ സാധിക്കുന്നുണ്ടെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2014-2016 എസ്പിസി ബാച്ചിന്റെ പാസിങ് ഔട്ട് പരേഡും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൊബൈല്‍ഫോണ്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയുടെ ദുരുപയോഗം പോലെ നിരവധി ഘടകങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന കാലത്ത് എസ്പിസി പോലുള്ള പദ്ധതികള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്പിസി ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. പയ്യാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി കെ സരസ്വതി, ബ്ലോക്ക് പഞ്ചായത്തംഗം വല്‍സല സാജു, ഗ്രാമപ്പഞ്ചായത്തംഗം സുഷ ബെന്നി, തളിപ്പറമ്പ് ഡിവൈഎസ്പി എ സുരേന്ദ്രന്‍, ശ്രീകണ്ഠാപുരം സിഐ വി വി ലതീഷ്, പയ്യാവൂര്‍ എസ്‌ഐ പി രാജേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സി ആനന്ദ് കുമാര്‍, ഫാ. സജി പുത്തന്‍പുരയ്ക്കല്‍, പ്രധാനാധ്യാപകന്‍ കെ സി റെജിമോന്‍ സംബന്ധിച്ചു.
ഇരിക്കൂര്‍: നെടുങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ സി ജോസഫ് നിര്‍വഹിച്ചു. ശ്രീകണ്ഠാപുരം നഗരസഭാ ചെയര്‍മാന്‍ പി പി രാഘവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ എ സി ഷീജ, ചിത്രകാരന്‍ എബി എന്‍ ജോസഫ്, തളിപ്പറമ്പ് ഡിഇഒ കെ പി വാസു, പ്രിന്‍സിപ്പല്‍ ഇ കുഞ്ഞികൃഷ്ണന്‍, പ്രധാനാധ്യാപകന്‍ വി സി വിജയന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it